ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

തുളസി.റ്റി

പ്രസിഡൻ്റ്

എം.കെ. മണികുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി. എൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റേച്ചൽ ബേബി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിത.കെ.മുരളി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മനോജ്.ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്റെ പേര്: ചേപ്പാട്,  ഉൾപ്പെടുന്ന വില്ലേജ്: ചേപ്പാട്,  ബ്ലോക്ക് പഞ്ചായത്ത്: മുതുകുളം,  താലൂക്ക്: കാർത്തികപ്പള്ളി,  അസംബ്ലി മണ്ഡലം: ഹരിപ്പാട്,  പാർലമെന്റ് മണ്ഡലം: ആലപ്പുഴ,  ജില്ലാ പഞ്ചായത്ത്: ആലപ്പുഴ,  വിസ്‌തീർണ്ണം: 12.67 ചതുരശ്ര കിലോമീറ്റർ,  അതിർത്തികൾ : വടക്ക് - പള്ളിപ്പാട് പഞ്ചായത്ത്, ഹരിപ്പാട് മുൻസിപ്പാലിറ്റി,  പടിഞ്ഞാറ് - ചിങ്ങോലി, മുതുകുളം പഞ്ചായത്ത്,  തെക്ക് - പത്തിയൂർ പഞ്ചായത്ത്,  കിഴക്ക് - ചെട്ടികുളങ്ങര പഞ്ചായത്ത്,  ആകെ ജനസംഖ്യ: 20052,  പുരുഷന്മാർ: 9165,  സ്ത്രീകൾ: 10887,  പട്ടികജാതി- പട്ടികവർഗം: 2988,  വാർഡുകൾ: 16,  പാർലമെന്റ്റ് അംഗം: ശ്രീ. കെ.സി. വേണുഗോപാൽ,  നിയമസഭാംഗം: ശ്രീ. രമേശ് ചെന്നിത്തല,  ജില്ലാ പഞ്ചായത്ത് അംഗം:  ശ്രീ. ജോൺ തോമസ് , ശ്രീമതി ലിഷ അനുപ്രസാദ്,  ബ്ലോക്ക് പഞ്ചായത്ത് അംഗം: ശ്രീമതി ശാലിനി ശ്രീനിവാസൻ,  ശ്രീമതി എസ്സ്. വിജയകുമാരി,  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്ക് മുതുകുളം ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്നതാണ് ചേപ്പാട് പഞ്ചായത്ത്. 12.67 ച.കി.മീ വിസ്തീര്‍ണ്ണമുള്ളതാണ് ഈ പഞ്ചായത്ത്. 2025-ലെ വാര്‍ഡ് ഡീലിമിറ്റേഷന് ശേഷം 16 വാര്‍ഡുകള്‍ ആണ് ഉള്ളത്. ചേപ്പാട് പഞ്ചായത്ത് ഒരു പൂരാതന സംസ്കാരത്തിന്റെ അടിത്തറയിലാണ് നിറഞ്ഞു നില്‍ക്കുന്നത്. തിരു-കൊച്ചി സംസ്ഥാനത്ത് പണ്ടു നിലനിന്നിരുന്ന ജന്മിത്വത്തിനും, അടിമത്ത്വത്തിനും എതിരെ ചേപ്പാട്ട് 1955 ആഗസ്റ്റ് മാസത്തിലാണ് “ആലപ്പുറത്ത് സമരം” എന്ന പേരില്‍ അറിയപ്പെടുന്ന അവകാശപ്പോരാട്ടം ആരംഭിച്ചത്. “1967-ലെ ഭൂപരിഷ്ക്കരണ നിയമം ” ചേപ്പാടിന്റെ ചരിത്രത്തിലും പ്രതിഫലനം സൃഷ്ടിച്ചു. ഒരു തുണ്ടു ഭൂമി പോലും സ്വന്തമായില്ലായിരുന്ന ഒട്ടനവധി പേര്‍ കുടികിടപ്പ് നിയമം മൂലം ഭൂവുടമകളായി. പഞ്ചായത്തുകള്‍ നിലവില്‍വരും മുമ്പ് (തിരു-കൊച്ചി സംയോജനത്തിനു മുമ്പ്) വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് ഈരിക്കല്‍ ശിവശങ്കരപിള്ള...

കൂടുതൽ വായിക്കുക